പാലക്കാട്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോ റിറ്റി യോഗം ചേര്‍ന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കോ ചെയര്‍പേഴ്സ ണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ബിനു മോള്, എ.ഡി.എം കെ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പുകള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് യോഗത്തി ല്‍ പറഞ്ഞു. നാല് അടിയന്തര പ്രതികരണ സേന എന്ന നിലയില്‍ മുന്നറിയിപ്പ്, അന്വേ ഷണ-രക്ഷാപ്രവര്‍ത്തനം-ഒഴിപ്പിക്കല്‍, ക്യാംപ് മാനേജ്മെന്റ്, പ്രഥമ ശുശ്രൂഷ സംഘങ്ങ ള്‍ സജ്ജീകരിക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്കി. ഒരോ സംഘ ത്തിലും 10 അംഗങ്ങളെ ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ മുന്നറിയിപ്പ് നല്‍കാനായി മൊബൈല്‍ നമ്പറു കള്‍ ശേഖരിക്കുക, മഴക്കാല ശുചീകരണ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുക, കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തുക, പകര്‍ച്ചവ്യാധികള്‍, വെക്ടര്‍ ബോണ്‍ രോഗങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിന് മുന്‍കരുതലുകള്‍ സ്വീക രിക്കുക, റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കു ക, അപകടകരമായ വെള്ളക്കെട്ടുകള്‍, കുഴികള്‍ അടച്ച് വാഹന ഗതാഗത സുരക്ഷ ഉറ പ്പാക്കുക, സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തുക, മഴക്കാലത്ത് തടസ്സമില്ലാത്ത ജല വിതരണവും ജലത്തിന്റെ ഗുണ നിലവാരവും ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ജില്ലയിലെ ഉപയോഗത്തിലുള്ള ആംബുലന്‍സുകളുടെ വിവരങ്ങള്‍, മൊ ബൈല്‍ നമ്പറുള്‍പ്പടെ ഡി.ഡി.എം.എ. അറിയിക്കണമെന്നും ഇത്തരം വാഹനങ്ങള്‍ ദുര ന്ത സാഹചര്യങ്ങളില്‍ സജ്ജമാക്കി വെക്കാനും യോഗത്തില്‍ തീരുമാനമായി. തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
