മണ്ണാര്‍ക്കാട്: പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും പൂര്‍ണമായും ഒഴിവായ ഭരണമികവില്‍ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആ ഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ നേടിയത് 1419.55 മെഗാവാട്ടിന്റെ വര്‍ധനവാണ്. കഴിഞ്ഞ ഒന്‍പത് കൊണ്ട് 1776.3 മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സൗരോ ര്‍ജം വഴി 1560 മെഗാവാട്ടും ജലവൈദ്യുത പദ്ധതികള്‍ വഴി 179.65 മെഗാവാട്ടും ഉത്പാദി പ്പിച്ചു. ജലവൈദ്യുത പദ്ധതികളില്‍ 2016-2025 കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കിയവയില്‍ വൈദ്യുതി ബോര്‍ഡ് നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യസംരംഭകര്‍ മുഖേന 29.05 മെ ഗാവാട്ടും പൂര്‍ത്തിയാക്കി.
2016 മുതല്‍ 25 വരെയുള്ള 9 വര്‍ഷത്തില്‍, കെ.എസ്.ഇ.ബി.എല്‍ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് 2942 കോടി രൂപയുടെയും, വൈദ്യുതി പ്രസരണ മേഖലയില്‍ 8056 കോടി രൂപ യുടെയും, വൈദ്യുതി വിതരണ മേഖലയില്‍ 13015 കോടി രൂപയുടെയും ഉള്‍പ്പടെ 24,013 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വരുംവര്‍ഷങ്ങളില്‍ ഏക ദേശം 1500 മെഗാവാട്ട് വന്‍കിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുമായി ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടം, 240 മെഗാവാട്ട് ശേഷിയില്‍ ലക്ഷ്മി പദ്ധതി, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗി രി എക്സ്റ്റെന്ഷന് പദ്ധതി എന്നിവ ഇതില്‍പെടുന്നു.
നിലവില്‍ 187.536 മെഗാവാട്ട് ശേഷിയുള്ള 7 ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം നടന്നുവരുന്നു. കൂടാതെ 92 മെഗാവാട്ട് ശേഷിയുള്ള ചെറുകിട പദ്ധതികളും 2030നുള്ളി ല്‍ പൂര്‍ത്തീകരിക്കും. 60 മെഗാവാട്ട്ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി (വാര്‍ഷിക വൈദ്യുതി ഉല്പാദനം 153.9 ദശലക്ഷം യൂണിറ്റ്) പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചു. 24 മെഗാവാട്ട്ശേഷിയുള്ള ചിന്നാര്‍ (വാര്‍ഷിക വൈ ദ്യുതി ഉല്പാദനം 76.45 ദശലക്ഷം യൂണിറ്റ്)ഉം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഒന്നര ദശാ ബ്ദത്തിലധികമായി നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്ന 40 മെഗാവാട്ട്ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരിച്ചതും ഈ സര്‍ക്കാരിന്റെ ദൃഢനിശ്ച യത്തിന്റെ ഫലമാണ്.
2016- ല്‍ സൗരോര്‍ജ പദ്ധതികളുടെ സ്ഥാപിതശേഷി 16.499 ആയിരുന്നത് നിലവില്‍ 1576.5 മെഗാവാട്ട് ആയി വര്‍ദ്ധിപ്പിച്ചു. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, സ്വകാര്യ നിലയങ്ങ ള്‍, ഭൗമോപരിതല നിലയങ്ങള്‍, ഫ്ളോട്ടിങ് സോളാര്‍ പദ്ധതികള്‍ അടക്കം ഇതില്പ്പെടു ന്നു. സംസ്ഥാനത്തിന്റെ പ്രസരണ ഇടനാഴി 220 കിലോ വാട്ട് ആയിരുന്നത് 400 കിലോ വാട്ടിലേക്ക് ഉയര്‍ത്താന്‍ 10,000 കോടിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൃശൂര്‍-അരീക്കോട് 400 കെ.വി ലൈന്‍ 2019ല്‍ കമ്മീഷന് ചെയ്തു. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, തിരുനെല്‍വേലി- ഇടമണ്‍ 400 കെ.വി അന്തര്‍സംസ്ഥാ ന കോറിഡോര്‍, തമിഴ്നാട്ടിലെ പുനലൂര്‍-തൃശൂര്‍ എച്ച് വിഡിസി ലൈനും പൂര്‍ത്തിയാ ക്കി. അരീക്കോട് നിന്ന് മാനന്തവാടി വഴി കാസര്‍ഗോഡുവരെ 400 കെ.വി ഗ്രീന്‍ കോറി ഡോര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഉഡുപ്പി-കാസര്‍ഗോഡ് 400 കെ.വി അന്തര്‍സംസ്ഥാന പ്രസരണ ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ്. നി ര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഊര്‍ജ്ജോത്പാദനത്തിലെ ഈ വര്‍ദ്ധനവ് സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കും സാധാരണക്കാരുടെ ജീ വിതത്തിനും ഒരുപോലെ പ്രയോജനകരമാകും.
