മണ്ണാര്‍ക്കാട്:സമൃദ്ധിയുടെയും സമത്വത്തിന്റെയും കണിവിരു ന്നൊരുക്കി ഇന്ന് വിഷു;കണിയും കൈനീട്ടവുമായി മലയാളികള്‍ സര്‍വ്വഐശ്വര്യത്തെ വരവേറ്റു.കോവിഡ് കാലത്ത് ആഘോഷ ത്തിന്റെ പൊലിമയില്ലാതെയാണ് വിഷുവിനെ എതിരേറ്റത്. സമൃദ്ധിയുടേയും സന്തോഷത്തിന്റെയും പൊന്‍കാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയാണ് മലയാളി ജാഗ്രതയോടെ വിഷു പുലരിയിലേക്ക് കണ്‍തുറന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പലര്‍ക്കും വിഷു പരിമിതമായ തോതിലായി.നാടടച്ച് എല്ലാവരും വീട്ടിലിരിക്കുന്ന ദുരിതകാലത്ത് ആവും പോലെ വിഷുവൊരുക്കി.പടക്കങ്ങളും കമ്പിത്തിരികളുമുണ്ടാക്കുന്ന ആരവങ്ങള്‍ ഇക്കുറി ഓര്‍മ്മയായി രുന്നു.തുണിക്കടകളൊന്നും തുറക്കാതിരുന്നതിനാല്‍ വിഷുക്കോടി യും അന്യമായി.വിഷുക്കച്ചവടത്തില്‍ പ്രതീക്ഷയര്‍പ്പിച്ച വ്യാപാ രികളും നിരാശയിലാണ്.സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിച്ചത് നാട്ടിന്‍പുറങ്ങളില്‍ ആഘോ ഷത്തിന് ഉണര്‍വ്വേകി.ക്ഷേത്രങ്ങളില്‍ വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും സദ്യയുമുണ്ടായില്ല.
അതിജീവനത്തിന്റെ അടയാളമായ കൊന്നപ്പൂക്കളെ പോലെ കൊവിഡ് കാലത്തെ വിഷുവും മലയാളിയുടെ അതിജീവന ചരിത്ര ത്തിലെ പുതിയ അധ്യായമാകുന്നു.ഓരോ വിഷുക്കാലവും മലയാളി ക്ക് നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്.മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തലുമായാണ് ഓരോ വിഷുക്കാലവും എത്തുന്നത്. കാളപൂട്ടി വിത്തെറിഞ്ഞ് സമൃദ്ധിയുടെ ഒരു കാലത്തേ ക്കുള്ള മലയാളിയുടെ മനോഹരമായ കാത്തിരിപ്പാണ് ഓരോ വിഷുവും.കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയുമെല്ലാം കൈവിട്ടുപോയെങ്കിലും ആ കാലത്തെ മുഴുവന്‍ ഒരു ഓട്ടുരുളിയി ലേയ്ക്ക് ഒരുക്കി വയ്ക്കുകയാണ് പുതുതലമുറ. ഓരോ വിഷുവും മണ്ണും മനസും ചേര്‍ക്കാനുള്ള ഓര്‍മ്മപെടുത്തലായി കണ്ട്.