മണ്ണാര്‍ക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി, തിരിച്ച് വരുന്ന പ്രവാസികളെ കോറന്റയ്‌നില്‍ പ്രവേശിപ്പിച്ചാല്‍ അവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കി സീകരി ക്കാന്‍ സജ്ജമാണെന്ന് പ്രവാസി ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി. ചാര്‍ട്ടേട് വിമാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കി വിദേശ രാജ്യങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ അടിയ ന്തിരമായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്ക ണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേമ നിധിയില്‍ അംഗ ത്വമുള്ള മുഴുവന്‍ പ്രവാസികള്‍ക്കും ആശ്വാസ ധനസഹായം നല്‍ കണം.ഓണ്‍ലൈനിലൂടെ നടത്തിയ ജില്ല പ്രവര്‍ത്തക സമിതി യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.പ്രവാസി ലീഗ് ജില്ല സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ശോഭ അബൂബക്കര്‍ സാഹിബിനെ യോഗത്തില്‍ അനുസ്മരിച്ചു.പ്രവാസിലീഗ് ജില്ല പ്രസിഡന്റ് കെ.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.വി.മുസ്തഫ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.എസ്.അലവി, ജില്ല ട്രഷറര്‍ പാലക്കല്‍ ബാപ്പുട്ടി ഹാജി, എം.വീരാന്‍ ഹാജി, കെ.ടി. കുഞ്ഞി മുഹമ്മദ് പട്ടാമ്പി, ഷൗക്കത്ത് പഴയ ലക്കിടി, സൈദലവി പൂളക്കാട്, കുഞ്ഞു ഹാജി കരിങ്ങനാട്, ഐ.മുഹമ്മദ് മണ്ണാര്‍ക്കാട്, പി.അലി ഹാജി, മുഹമ്മദ് കുട്ടി പനമണ്ണ, കെ.ടി.സുലൈമാന്‍ തൃത്താല എന്നിവര്‍ സംസാരിച്ച..വി. ഖാലിദ് പഴയലക്കിടി, ഹബീബ് തങ്ങള്‍ കരിമ്പുഴ,സി.കെ.അബ്ദുറഹിമാന്‍ മണ്ണാര്‍ക്കാട് ,തുവ്വശ്ശേരി ബാപ്പു എടത്തനാട്ടുകര, ഐ.ഇഖ്ബാല്‍ പാലക്കാട്, എം.എന്‍.കുഞ്ഞാലു തൃത്താല, യാഹുട്ടി പട്ടാമ്പി, അബ്ബാസ് കൊറ്റിയോട്, ജാഫറലി കരിമ്പ, അബ്ദുസലാം വല്ലപ്പുഴ, ഇസ്മായീല്‍ ഷൊര്‍ണൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രവാസി ലീഗ് തീരുമാനം
അഭിനന്ദനാര്‍ഹം: കളത്തില്‍ അബ്ദുള്ള
മണ്ണാര്‍ക്കാട്: പ്രവാസികള്‍ക്ക് ഭക്ഷണമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കി സ്വീകരിക്കാന്‍ പ്രവാസിലീഗ് ജില്ലാ കമ്മിറ്റി സജ്ജമാണന്ന തീരുമാനം അഭിനന്ദനാര്‍ഹമാണന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള പറഞ്ഞു. പ്രവാസി ലീഗ് സംഘടിപ്പിച്ച ശോഭ അബുബക്കര്‍ അനുസ്മരണം ഓണ്‍ ലൈനില്‍ ഉല്‍ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പാലക്കാട്ടെ നിറ സാന്നിദ്ധ്യമായിരുന്ന ശോഭ അബൂബക്ക റിന്റെ വിയോഗം മുസ്ലിം ലീഗിനും പ്രവാസി ലീഗിനും നികത്താ നാവാത്ത നഷ്ടമായിരുന്നന്നും അദ്ദേഹം പറഞ്ഞു.