പാലക്കാട് : എന്‍.ഡി.പി.എസ്. കേസുകളില്‍ കുറ്റാരോപിതരായി പാലക്കാട് ജില്ലാ ജയി ലില്‍ പാര്‍പ്പിച്ച 49 തടവുകാര്‍ ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചിലരെ വിയ്യൂര്‍, തവനൂര്‍ ജയിലുകളിലേക്ക് മാറ്റിയതായി ജയില്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തടവുകാര്‍ ജയിലില്‍ നിരാഹാരം അനുഷ്ഠി ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആ വശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഡി.ജി.പി. (ജയില്‍ വകുപ്പ്) റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിരാ ഹാരത്തില്‍ നിന്നും പിന്‍മാറാന്‍ ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും തടവു കാര്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ജയില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാ ണെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല. 7 തടവുകാര്‍ നിരാഹാരം പിന്‍വലിക്കാന്‍ തയ്യാറാ യി. ജയിലില്‍ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച 20 തടവുകാരില്‍ 10 പേരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്കും 10 തടവുകാരെ തവന്നൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും മാറ്റി. ബാക്കി തടവുകാര്‍ നിരാഹാരം പിന്‍വലിക്കാന്‍ തയ്യാറായി. വിചാരണവേളയില്‍ കേസ് സംബന്ധമായ കാര്യങ്ങളുടെ അന്തിമമായ തീരുമാനം കോടതികള്‍ക്ക് മാത്രമേ സ്വീക രിക്കാന്‍ കഴിയുകയുള്ളൂവെന്ന വിവരം തടവുകാരെ അറിയിച്ചു. തങ്ങളുടെ പരാതി കള്‍ കോടതികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ എഴുതി നല്‍കണമെന്ന് തടവുകാരോട് ആവശ്യപ്പെട്ടതായും ഡി.ജി.പി. അറിയിച്ചു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷ ന്‍ കേസ് തീര്‍പ്പാക്കി.പാലക്കാട് കാവശ്ശേരി സ്വദേശി മനോജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
