മണ്ണാര്‍ക്കാട് : തെങ്കര മുതല്‍ ആനമൂളി വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തെങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ തെങ്കര കനാല്‍ ജംങ്ഷനില്‍ റോഡ് ഉപരോധിച്ചു. പാലക്കാട് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ചന്ദ്രന് അധ്യക്ഷനായി. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ആര് രജിത, ജനറല്‍ സെക്രട്ടറി ടി.എ സുധീഷ്, മുന്‍ മണ്ഡലം പ്രസിഡന്റ് എ.പി സുമേഷ്കുമാര്, വൈസ് പ്രസിഡന്റുമാരായ എം.പി പരമേശ്വരന്, വി.രതീഷ് ബാബു, സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, തെങ്കര പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.സുധീഷ്, സെക്രട്ടറിമാരായ പി.സുഭാഷ്, കെ.സി കണ്ണന്, വൈസ് പ്രസി ഡന്റ് പ്രകാശന് മറ്റുനേതാക്കളായ ടി.വി സജി, പി.ശ്രീധരന്, ടി.വി പ്രസാദ്, ജയശ്രീ, സുദര്ശനന്, അരുണ്‍. പി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
