മണ്ണാര്‍ക്കാട് : നഗരത്തിലെ വിദേശമദ്യവില്പനശാലയ്ക്ക് മുന്നിലുണ്ടായ സംഘര്‍ഷ ത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസ് കസ്റ്റഡിയി ലെടുത്തു. കൈതച്ചിറ സ്വദേശി ഖാദര്‍ ആണ് കസ്റ്റഡിയിലുള്ളത്. മറ്റൊരുപ്രതിയായ കൈതച്ചിറ സ്വദേശി സാജനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടയാണ് ആശുപത്രിപ്പടിയിലുള്ള വിദേശമദ്യവില്പ്പനശാലക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇതിനിടെ ഒരാള്‍ ബിയര്‍കുപ്പികൊണ്ട് ഇര്‍ഷാദിന്റെ തലയ്ക്ക് അടിച്ചു. സംഘര്‍ഷത്തിനിടെ യുവാവിന്റെ കഴുത്തില്‍ കുത്തുന്നതും സമീപത്തെ സി.സി.ടി. വി. കാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവാവ് താഴെ വീണതോടെ മര്‍ദിച്ചവര്‍ ഉടന്‍ സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. മറ്റൊരു യുവാവിനും മര്‍ദനമേറ്റിട്ടുണ്ട്.
