മണ്ണാര്‍ക്കാട് : വോട്ടര്‍പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കുന്നത് ശിക്ഷാര്ഹ മെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയി ച്ചു. 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയ മസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോ ട്ടര് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂര്‍വ്വം മറച്ചുവച്ച് മറ്റൊരു സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 1950ലെ ജനപ്രാതി നിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റ മാണ്.
നിലവില്‍ ഇത്തരത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്ഥിരം താമസമില്ലാത്ത സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോ ട്ടേഴ്സ് പോര്‍ട്ടലില്‍ (voters.eci.gov.in) ഓണ്‍ലൈനായി വോട്ടര്‍ക്ക് അപേക്ഷ സമര്പ്പി ക്കാവുന്നതാണ്. കൂടാതെ, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെയോ, ബൂത്ത് ലെവല്‍ ഓഫീസറുടെയോ സഹായം തേടാവുന്നതുമാണ്. ഒരു സ്ഥലത്ത് നിന്നും താമസം മാറു മ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുതിയ സ്ഥലത്തേയ്ക്ക് പേര് മാറ്റുന്നതിന് ഫോം 8-ല്‍ അപേക്ഷ നല്‍കണം. ഇതിനു പകരം പുതിയ സ്ഥലത്ത് ഫോം 6-ല്‍ വിവരങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവച്ച് പുതിയ അപേക്ഷ നല്‍കുന്നത് കുറ്റകരമാണ്.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈ വശമുള്ളവരും എത്രയും പെട്ടെന്ന് അതത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരെ സമീപിക്കേണ്ടതാണ്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക സൂക്ഷ്മ പരി ശോധന നടത്തി ബോധപൂര്‍വ്വം ഒന്നിലധികം തവണ പേര് ചേര്‍ത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്കും ജില്ലാ തിര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും (ജില്ലാ കളക്ടര്‍) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക യുടെ ശുദ്ധീകരണത്തില്‍ എല്ലാവരും പങ്കാളികളാകുവാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫി സര് അഭ്യര്‍ത്ഥിച്ചു.
