മണ്ണാര്‍ക്കാട്: കാടിന്റെ വശ്യതയും മലമടക്കുകളിലൂടെ ഒഴുകുന്ന സൈരന്ധ്രിയുടെ യും ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന സൈലന്റ് വാലി ദേശീയോ ദ്യാനത്തിലെ തൂക്കുപാലം ഉടനെ യാഥാര്‍ഥ്യമാകും. മുന്‍പുണ്ടായിരുന്ന തൂക്കുപാലം 2018ലെ പ്രളയത്തില്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് നബാര്‍ഡിന്റെ സാമ്പത്തിക സഹായ ത്തോടെ 1.24 കോടി രൂപ ചിലവഴിച്ചാണ് ഒരുവര്‍ഷം മുന്‍പ് പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. നിര്‍മാണകമ്പനിയായ സില്‍ക്കിനാണ് പ്രവൃത്തികളുടെ ചുമതല. നിലവില്‍, സൈരന്ധ്രിക്ക് അക്കരെയും ഇക്കരയെമുള്ള പാറക്കെട്ടുകളില്‍ നിര്‍മിക്കുന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. മറ്റൊരുതൂണിന്റെ നിര്‍മാണം അവസാനഘട്ടത്തിലുമാണ്. ഇതിനുശേഷം സ്റ്റീല്‍ കമ്പികള്‍ ഘടിപ്പിച്ചാണ് പാലമൊരുക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃ ത്തികള് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സൈലന്റ് വാലി ദേശീ യോദ്യാനം അധികൃതര്‍ അറിയിച്ചു.
ഉദ്ഘാടനവും ആഘോഷമായിതന്നെ നടത്താനാണ് തീരുമാനം. പാലം യാഥാര്‍ഥ്യമാകു ന്നതോടെ നദിക്ക് അക്കരെയുള്ള പൂച്ചിപ്പാറ, നീലിക്കല്‍ ഭാഗങ്ങളിലെ ക്യാമ്പുഷെഡ്ഡു കളിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാ നാകും. പുഴയ്ക്ക് കുറുകെ കെട്ടിയ കയറുകളില്‍ പിടിച്ച് പുഴകടന്നാണ് നിലവില്‍, ഇവ ര്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത്. മഴക്കാലത്ത് ഈ യാത്ര ഏറെ സാഹസികവും അപകട വും പിടിച്ചതാണ്. മുന്‍വര്‍ഷങ്ങളിലെല്ലാം അട്ടപ്പാടി ചുരമിറങ്ങി, മണ്ണാര്‍ക്കാടുനിന്നും കോട്ടോപ്പാടം പഞ്ചായത്തിലെ പൊതുവപ്പാടം വഴിയും അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകര കരുവാരക്കുണ്ട് അട്ടി വഴിയും നാല് കിലോമീറ്റര്‍ദൂരം കാടിനുള്ളിലൂ ടെ സഞ്ചരിച്ചാണ് ഇവര്‍ പൂച്ചിപ്പാറയിലേക്കെത്തിയിരുന്നത്. സൈലന്റ് വാലിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി രൂപയാണ് നബാര്‍ഡില്‍നിന്നും രണ്ടു വര്ഷംമുന്പ് അനുവദിക്കപ്പെട്ടിരുന്നത്.
പാലം, സൈരന്ധ്രിയിലേക്കുള്ള വീല്‍ട്രാക്ക് റോഡ്, സംരക്ഷണമതില്‍ എന്നിവയ്ക്കു ള്‍പ്പെടെയാണിത്. മറ്റു പ്രവൃത്തികളെല്ലാംകഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു. മുക്കാ ലി മുതല്‍ സൈരന്ധ്രിവരെയുള്ള 21 കിലോമീറ്റര്‍ദൂരം സഫാരി വാഹനങ്ങള്‍ക്കും വന പാലകരുടെ വാഹനങ്ങള്‍ക്കും എത്തിച്ചേരാന്‍ സുഗമമായ സഞ്ചാരപാതയാണുള്ളത്. സന്ദര്‍ശകര്‍ക്ക് കാഴ്ചകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമി ടുന്നത്. ചെങ്കുത്തായ ചെരിവുകളിലൂടെ കിലോമീറ്ററുകളോളം തെളിഞ്ഞൊഴുകുന്ന സൈരന്ധ്രിയുടെ കാഴ്ചയ്ക്ക് തൂക്കുപാലം കൂടുതല്‍ മിഴിവേകും.
