പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സെമിനാറുകള്‍ നടത്തി. രാവിലെ 11.30 ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സെമി നാര് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടര്‍ എസ്. മനു ഉദ്ഘാടനം ചെയ്തു. ‘സാമ്പ ത്തിക സാക്ഷരത’ അറിവിലൂടെ സാമ്പത്തിക സുരക്ഷ എന്ന വിഷയത്തില്‍ ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി(എച്ച്. ജി) പി. അനില്‍കുമാറും, സ്റ്റുഡന്റ്സ് സേവിങ് സ്കീം എന്ന വിഷയത്തില്‍ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. അജിത് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവിധ വിഷയങ്ങളി ല്‍ സെമിനാറുകള്‍ നടത്തി. ഗവണ്മെന്റ് കോളേജ് ചിറ്റൂറിന്റെ നേതൃത്വത്തില്‍ ക്യാമ്പസും സമൂഹവും LGBT സൗഹാര്‍ദ്ദ സുരക്ഷിതയിടങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യ മിട്ട് സ്ഥാപിച്ച റെയിന്‍ബോ ക്ലബ്ബിന്റെ പ്രസക്തിയെ കുറിച്ച് ക്ലബ്ബിന്റെ സ്റ്റാഫ് കണ്‍വീ നറും ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ആരതി അശോക്, വി ദ്യാര്‍ത്ഥി കണ്‍വീനര്‍ അഭിമന്യു. ടി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം കേരള ത്തിലെ ആട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ ആരംഭിച്ച നാലു വര്‍ഷ ബിരുദ പ്രോ ഗ്രമില്‍ (FYUGP) വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്ന വിധം ജില്ലയിലെ വിവിധ കോളേജ് അധ്യാപകരും വിദ്യാര്‍ഥികളുമായി പാനല്‍ ചര്‍ച്ചയും നടത്തി.
