മണ്ണാര്‍ക്കാട്: കാശ്മീരില്‍ മരിച്ച കാഞ്ഞിരപ്പുഴ സ്വദേശി വര്‍മ്മംകോട് കറുവാന്‍തൊടി മുഹമ്മദ് ഷാനിബി(27)ന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ശ്രീനഗറിലെ ബാര മുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലായിരുന്നു മൃതദേഹം സൂക്ഷി ച്ചിരുന്നത്. തിരിച്ചറിയുന്നതിനും മറ്റു നടപടി ക്രമങ്ങള്‍ക്കുമായി ഷാനിബിന്റെ പിതാവ് അബ്ദുള്‍ സമദ്, മാതാവിന്റെ സഹോദരന് മുഹമ്മദ് അസ്്ലം എന്നിവരാണ് കാശ്മീരി ലേക്ക് പോയിരുന്നത്. ഇന്നലെ ഉച്ചയോടെ ഇവര്‍ മെഡിക്കല്‍ കോളജിലെത്തി മൃതദേ ഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് മൃതദേഹം എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഇവിടെനിന്നും ഡല്‍ഹി വിമാനത്താവളംവരെ ആംബുലന്‍സിലാണ് മൃതദേഹം എത്തിക്കുന്നത്. ഇവര്‍ കാശ്മീരില്‍നിന്നും പുറപ്പെട്ടതായും ഞായറാഴ്ച ഡല് ഹിയില്നിന്നും വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കുമെന്നുമാണ് വിവരം. ഡല്‍ഹിയി ലെ ലോക കേരളസഭാംഗം അലക്സിന്റെ നേതൃത്വത്തിലാണ് ബന്ധുക്കളെ കാശ്മീരിലെ ത്തിക്കുന്നതിനും തുടര്നടപടിക്രമങ്ങള്ക്കുമായുള്ള സഹായങ്ങള്‍ ചെയ്തതെന്നും കെ. ശാന്തകുമാരി എം.എല്‍.എ. അറിയിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്. കാശ്മീരിലെ പുല്‍വാമയ്ക്കു സമീ പത്തെ വനമേഖലയിലാണ് ഷാനിബിന്റെ മൃതദേഹം കണ്ടെത്തിയത്.
