മണ്ണാര്‍ക്കാട്: കേരളത്തിനകത്ത് വിവിധ നഴ്സിംഗ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ് മുഖേന പരിക്ഷ എഴുതുന്നതിന് അനുമതി നൽകുന്നതിനായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 2025 ലെ അർഹതനിർണയ പരീക്ഷ മേയ് 30ന് പകൽ 11 മണി മുതൽ 1 മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്സിംഗ് സ്കുളു കളിൽ നടത്തും. പരീക്ഷാർഥികൾ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലെ പരീക്ഷാ ക്രേന്ദങ്ങളിലെ സ്ഥാപ നമേധാവി (പിൻസിപ്പാൾ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്ക റ്റ്, പഠിച്ച നഴ്സിംഗ് സ്കൂൾ /കോളേജ് മേധാവിയുടെ സാക്ഷ്യപ്രതം, അസ്സൽ ആധാർ കാർഡ് എന്നിവയുമായി പരീ ക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പേ പരിക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണെന്ന് കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു.
