അഗളി: കമ്മ്യൂണിറ്റി തിയേറ്റര്‍ ആദ്യമായി സംഘടിപ്പിക്കുന്ന അട്ടപ്പാടി ഇന്റര്‍നാഷണ ല്‍ ഫിലിം ഫെസ്റ്റിവെല്ലിന് ഭൂതിവഴി മൂപ്പന്‍സ് വില്ലയില്‍ തുടക്കമായി. സിനിമാ നിര്‍മാ താവ് വി.എം ലത്തീഫ് പതാക ഉയര്‍ത്തി. ഫെസ്റ്റിവല്‍ ഡയറക്ടറും പിന്നണിഗായക നുമായ സുധീഷ് മരുതലം, ബിനില്‍കുമാര്‍, സി.സജീഷ്, ബെന്യാമിന് പീറ്റര്‍ തുടങ്ങിയ വര് പങ്കെടുത്തു. ഹോളോകോസ്റ്റ്, സ്പോര്‍ട്സ്, നേച്ചര്‍, ഗോത്ര സിനിമ, എന്നീ കാറ്റഗറി യില്‍ സന്തോഷ് മാട സംവിധാനം ചെയ്ത ജിറ്റിഗേ, ഉത്സവ് ഫഹദ് നന്ദു തുടങ്ങിയവര്‍ സംവിധാനം ചെയ്ത ഡിജിറ്റല്‍ വില്ലേജ്, നാഷണല്‍ അവാര്‍ഡ് ലഭിച്ച കവി, സംസ്ഥാന അവര്‍ഡ് ലഭിച്ച ആവാസ വ്യൂഹം, തടവ്,ഇന്റര്‍ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ പെര്‍ഫെക്ട് ഡേയ്സ്,ഓസ്കര് ചിത്രം ദി എലിഫന്റ് വിസ്ഫര് തുടങ്ങി പത്തോളം ഇന്റര്‍ നാഷണല്‍ ക്ലാസിക്കല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിനിമ മേഖലയിലെ പ്രഗല്ഭര് ജനപ്രതിനിധികള്‍,സാംസ്കാരിക പ്രവര്‍ത്തകര്‍, പങ്കെടുക്കും.ഇന്ന് വിജിഷ് മണി സംവിധാനം ചെയ്ത ഓസ്കാര്‍ എന്‍ട്രി ചിത്രം കുറുമ്പ ഭാഷയിലുള്ള മ്മമ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. നഞ്ചിയമ്മ, സിനിമ സംവിധായകരായ വിജീഷ് മണി, സന്തോഷ് മാട, ഉത്സവ് രാജീവ്, ഫഹദ് നന്ദു, തുടങ്ങിയവര്‍ വിവിധ സിനിമ ചര്‍ച്ചകളില്‍ പങ്കെടുക്കും. അട്ടപ്പാടിയിലെ മുതിര്‍ന്ന സിനിമ പ്രവര്‍ത്തകരെ ആദരിക്കും.
