അലനല്ലൂര്‍ : സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുണ്ടക്കുന്ന് വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. നൂറ് തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് മെഡല്‍ വിതരണം ചെയ്തു. മുണ്ടക്കുന്ന് അംഗനവാടി ഓഡിറ്റോറിയ ത്തില്‍ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ദാമോദരന്‍ മാസ്റ്റര്‍, എം.പി ബക്കര്‍ മാസ്റ്റര്‍, ഫിറോസ് മാസ്റ്റര്‍, നിജാസ് ഒതുക്കുംപുറത്ത്, പി.പി അലി, എന്‍.ആര്.ഇ.ജി.എസ്. ഉദ്യോഗസ്ഥന് മന്‍സൂര്‍, മേറ്റ് അംഗങ്ങളായ ഫസീല, ഗീത, പ്രമീള, ഉഷ എന്നിവര്‍ സംസാരിച്ചു.
