അലനല്ലൂര്‍:ജിദ്ദയിലെ എടത്തനാട്ടുകരക്കാരുടെ കൂട്ടായ്മയായ ജിദ്ദ എടത്തനാട്ടുകര എജ്യുക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് (ജീവ) എടത്തനാട്ടുകര, എടപ്പറ്റ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ക്ക് 1, 70,000രൂപ സഹായം കൈമാറി. പാലി യേറ്റീവ് ക്ലിനിക്കില്‍ നടന്ന ചടങ്ങ് ജീവയുടെ മുതിര്‍ന്ന അംഗം ഫസലുല്‍ അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപക നേതാവ് തുവശ്ശേരി ബാപ്പു അധ്യക്ഷനായി. മറ്റുപ്രതിനിധി കളായ ഫക്കീസ സഫര്‍, പള്ളത്ത് ഉമ്മര്‍, അലി പടുവന്‍പാടന്‍, പടുവന്‍പാടന്‍ ഉസ്മാന്, യൂനുസ്, മുതുകുറ്റി മണി, എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഭാരവാഹി കളായ മുഹമ്മദ് സക്കീര്‍, റഷീദ് ചതുരാല, പി.ജസീര്‍, എടപ്പറ്റ ക്ലിനിക്ക് ഭാരവാഹിക ളായ ഷൗക്കത്ത്, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഭാരവാഹികളായ ജംഷാദ് പള്ളിപ്പറ്റ, റഫീക്ക് കൊടക്കാടന്‍, സി.പി മജീദ്, ടി.പി നൂറുദ്ദീന്‍, അബൂബക്കര്‍ മാസ്റ്റര്‍, വ്യാപാരി സംഘടനാ നേതാക്കളായ എ.പി മാനു, മുഫീന ഏനു, എടത്തനാട്ടുകര യുവജന കൂട്ടായ്മ ഭാരവാഹികളായ അമീന് മഠത്തൊടി, നസീര്‍ ബാബു പൂതാനി, ജീവ ജനറല്‍ സെക്രട്ടറി റഫീക്ക് ചക്കംതൊടി, ജംഷാദ് തങ്കായത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
