കോട്ടോപ്പാടം:പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വിവിധ സുരക്ഷാ ഉപകരണങ്ങള്‍ നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വിതര ണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. ബി.പി.ഒ. മനോജ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, മെമ്പര്‍മാരായ ഒ.നാസര്‍, നസീമ ഐനെല്ലി, അബൂക്കര്‍ നാലകത്ത്, റഷീദ പുളിക്കല്‍, കെ.ഹംസ മാസ്റ്റര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ദീപ ഷിന്റോ, അക്രഡിറ്റഡ് എഞ്ചിനീയര്‍ എന്‍.പി റസീന, വി.ഇ.ഒ. ഷിഹാബ് റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
