കോട്ടോപ്പാടം: വര്‍ധിച്ചു വരുന്ന വന്യമൃഗ ആക്രമണത്തില്‍ നിന്നു കര്‍ഷക ജനതയെ രക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം( എസ്. കെ.എസ്) കോട്ടോപ്പാടം പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എം.പി.എ. ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്. പഞ്ചായത്ത് പ്രസിഡന്റ് കെ.അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.മുഹമ്മദലി, നിയോ ജകമണ്ഡലം പ്രസിഡന്റ് പി. മൊയ്തീന്,കെ.പി.മജീദ്,ഹമീദ് കൊമ്പത്ത്, സൈനുദ്ദീന്‍ താളിയില്‍, ടി.മൊയ്തുട്ടി ഹാജി, എന്‍.ഒ.സലീം,സി.കെ.മുഹമ്മദ്,കെ.ഹംസ,അക്കര മുഹ മ്മദ്,എന്‍.ഹംസ, എന്‍.ഹമീദ്,സി.കെ.ഹംസ എന്നിവര്‍ സംസാരിച്ചു.16,17 തീയതികളില്‍ പാലക്കാട്ട് നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേള നത്തില്‍ 150 പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
