മണ്ണാര്‍ക്കാട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ് കാംപെയിന് തുടങ്ങി. ഈ മാസം 30ന് സമാപിക്കുന്ന കാംപെയിനില്‍ പുതിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ് നല്‍കുകയും നിലവിലുള്ളവര്‍ക്ക് അംഗത്വം പുതുക്കി നല്‍കുകയും ചെയ്യും. പാലക്കാട് ജില്ലാ തല ഉദ്ഘാടനം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് ഉബൈദ് ചങ്ങലീരിയുടെ മകന് അര്‍ഷദിന് അംഗത്വം നല്കി സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, ജില്ലാ വൈസ് പ്രസിഡന്റ് പി ഉണ്ണീന്‍ ബാപ്പു, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അഡ്വ ഷമീര്‍ പഴേരി, ട്രഷറര്‍ ഷറഫു ചങ്ങലീരി, റഹീം ഇരുമ്പന്‍, ഹരിസ് കോല്‍പ്പാടം, സമദ് പൂവക്കോടന്, മുഹ്സിന് ചങ്ങലീരി, ഫസല്‍ കുന്തിപ്പുഴ, എം.ആര് സൈഫുദ്ദീന് എന്നിവര്‍ പങ്കെടു ത്തു.
