മണ്ണാര്‍ക്കാട് : ലഹരിക്ക് അടിമപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനായി മണ്ണാര്‍ക്കാട്ട് ഡീ അഡിക്ഷന് സെന്റര്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധി കൃതര്‍ നടപടിയെടുക്കണമെന്ന് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ പ്രവര്‍ത്തക സമി തി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുവാക്കളേയും വരുംതലമുറയേയും ലഹ രിയില്‍ നിന്നും രക്ഷിക്കുകയെന്ന വലിയ ദൗത്യവുമായി സര്‍ക്കാരും തദ്ദേശസ്വയംഭര ണ സ്ഥാപനങ്ങളും സ്വീകരിച്ചുവരുന്ന നടപടികളെ യോഗം അഭിനന്ദിച്ചു. ചെയര്മാന് ഫിറോസ് ബാബു അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി റിഫായി ജിഫ്രി പ്രമേയം അ വതരിപ്പിച്ചു. അബ്ദുല്‍ ഹാദി അറയ്ക്കല്‍, യു.ഷബീന, നഷീദ് പിലാക്കല്‍, മുഹമ്മദ് അ സ്ലം, സി.ഷൗക്കത്ത്, എ.ദീപിക, എ.ഉമ്മര്‍, ജംഷീര്‍ മാസ്റ്റര്‍, ഫക്രുദ്ദീന്‍, റംഷാദ്, താഹിര്‍, അബുറജ എന്നിവര്‍ സംസാരിച്ചു.
