തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തി ല്‍ 2025 ല്‍ ഇതുവരെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ 175 മിന്നല്‍ പരിശോധനകള്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന അഴിമതി മുക്ത കേരളം ക്യാമ്പയിന് മികച്ച രീതിയില്‍ തുടരുകയാണ്. മിന്നല്‍ പരിശോധനക ളില്‍ കണ്ടെത്തിയ കണക്കി ല്‍പ്പെടാത്ത 6 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.
