അലനല്ലൂര്‍: ഡി.വൈ.എഫ്.ഐ. എടത്തനാട്ടുകര മേഖലാ കണ്വെന്ഷന് കോട്ടപ്പള്ള പഴയ എ.എസ്.സി.ബി. ഹാളില്‍ നടന്നു. ജില്ലാ കമ്മിറ്റി അംഗം ഷാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു. അമീന് മഠത്തൊടി അധ്യക്ഷനായി. സി.പി.എം. ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍, ലോക്കല്‍ കമ്മിറ്റി അംഗം സി.ടി മുരളീധരന്, ഡി.വൈ.എഫ്.ഐ. മണ്ണാര് ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം എം.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 19അംഗ കമ്മിറ്റിയെ കണ്‍വെന്‍ഷനില്‍ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികള്‍: അമീന് മഠ ത്തൊടി (സെക്രട്ടറി), ജാഫര്‍ (പ്രസിഡന്റ്), ലിനു ഭാസ്കരന്, അര്‍ഷക് (വൈസ് പ്രസി ഡന്റ്), വി.ടി ഷിഹാബ്, എം.ജംഷീര്‍ (ജോയിന്റ് സെക്രട്ടറി), ടി.കെ രാജേഷ് (ട്രഷറര്‍).
