മണ്ണാര്‍ക്കാട് : മലയോരമേഖലകളെ പ്രധാന പാതകളുമായി ബന്ധിപ്പിച്ചുള്ള നിര്‍ദിഷ്ട മലയോരഹൈവേയുടെ ആദ്യ റീച്ചിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാ ണപ്രവൃത്തികള്‍ ഉടനെ തുടങ്ങാന്‍ ഒരുക്കം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 91.4 കോടിരൂപയ്ക്ക് പ്രവൃത്തി കരാര്‍ ഏറ്റെടുത്തിരി ക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് മേല്‍നോട്ടവും വഹിക്കും. ഊരാളുങ്കല്‍ സൊ സൈറ്റിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട സര്‍വേ നടപടികള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്. റോഡിന്റെ മധ്യഭാഗത്തെ രേഖ വരയ്ക്കല്‍, നീളവും വീ തിയും അളക്കല്‍, നിവര്‍ത്തേണ്ട വളവുകളുടെ പരിശോധന, മുറിച്ചുമാറ്റേണ്ട മരങ്ങള്‍, മാറ്റിസ്ഥാപിക്കേണ്ടിവരുന്ന വൈദ്യുതി തൂണുകള്‍, റോഡിലെ മണ്ണ് പരിശോധന എന്നി വയെല്ലാം പൂര്‍ത്തിയാക്കി.റോഡ് ടാറിങിന് മുന്നോടിയായുള്ള അനബന്ധസാമഗ്രിക ളുടെ അളവ് സംബന്ധിച്ച കണക്കെടുപ്പാണ് പുരോഗമിക്കുന്നത്.
ഇതുകൂടി തയ്യാറായാല്‍ സര്‍വേ റിപ്പോര്‍ട്ടുള്‍പ്പെടെ കെ.ആര്.എഫ്.ബിക്ക് സമര്‍പ്പിക്കു മെന്ന് യു.എല്‍.സി.സി.എസ്. അധികൃതര്‍ അറിയിച്ചു. അനുമതി ലഭ്യമാകുന്നപക്ഷം നിര്‍മാണപ്രവൃത്തികള്‍ വൈകാതെ തുടങ്ങുകയും ചെയ്യും. രണ്ടുവര്‍ഷമാണ് ആദ്യ റീച്ചിന്റെ നിര്‍മാണ കാലാവധി. 12 മീറ്റര്‍ വീതിയില്‍ അഴുക്കുചാലോടുകൂടിയാണ് റോഡ് നിര്‍മിക്കുക. ഇതില്‍ ഒമ്പത് മീറ്റര്‍ വീതിയില്‍ റോഡ് പൂര്‍ണമായും ടാറിങ് നടത്തും. ആവശ്യമായ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കും. കൈവരി കളോടു കൂടിയ നടപ്പാതകള്‍, ബസ് ബേ, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയുമൊരുക്കും.
ജില്ലയില്‍ അഞ്ചുറീച്ചുകളിലായാണ് മലയോരഹൈവേ നിര്‍മിക്കുക. മലപ്പുറം ജില്ല അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നും തുടങ്ങി കുമരംപുത്തൂര്‍ ചുങ്കത്ത് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലാണ് ആദ്യറീച്ച് അവസാനിക്കുക. ഇതിന്റെ നിര്‍മാണ കരാര്‍ രണ്ടുവര്ഷകാലാവധിയാണ്. കുമരംപുത്തൂരില്‍ നിന്നും ദേശീയപാത വഴി പാലക്കാട് തൃശ്ശൂര്‍ ഹൈവേയിലെത്തും. ഇവിടെ നിന്നും പാറ – പൊള്ളാച്ചി റോഡ് താണ്ട് ഗോപാലപുരത്തേക്കും എത്തിച്ചേരും. ഇവിടെ നിന്നും കന്നിമാരി മേടുവരെ രണ്ടാം റീച്ച് നിര്‍മിക്കും. കന്നിമാരിമേടില് നിന്നും നെടുമണി വരെ മൂന്നാം റീച്ചും, പനങ്ങാട്ടിരിയില്‍ നിന്നും വിത്തനശ്ശേരി വരെ നാലാം റീച്ചും, അയിനംപാടത്ത് നിന്നും വടക്കഞ്ചേരി തങ്കം ജംങ്ഷന് വരെ അഞ്ചാം റീച്ചും പൂര്‍ത്തീകരിക്കുന്നതോടെ ജില്ലയിലും മലയോരഹൈവേ യാഥാര്‍ഥ്യമാകും.
