മണ്ണാര്‍ക്കാട് : രജിസ്ട്രേഷന്‍ സമയത്ത് ആധാരത്തില്‍ ശരിയായ വില കാണിക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവു മുദ്രയും ഫീസും ഈടാക്കുന്നതിനുള്ള നടപടിക ള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി പാലക്കാട് ജില്ലയിലെ 1986 മുതല്‍ 2023 മാര്‍ച്ച് 31 വരെ കാലയളവില്‍ ആധാരത്തില്‍ വിലകുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്ത് നോട്ടീസ് ലഭിച്ച ആധാരങ്ങള്‍ക്കുള്ള തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും. അന്നേ ദിവസത്തിന് മുന്‍പായി കുറവ് തുക ഒടുക്കി റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികളില്‍ നിന്നും ഒഴിവാകാം. റവന്യൂ റിക്കവറി നടപടി സ്വീകരിക്കുന്നത് കളക്ടറുടെ അന്തിമ ഉത്തരവ് പ്രകാരമുള്ള തുകയ്ക്ക് ആയിരിക്കും. ആധാരം അണ്ടര്‍ വാല്യുവേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് www.pearl.registr ation.kerala.gov.in ല്‍ പരിശോധിക്കാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ 0491 2505201.
