മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയില്‍ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ അമൃ ത് പദ്ധതിയിലുള്‍പ്പെടുത്തിയുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ 40 ശതമാനം പൂര്‍ത്തിയായി. ശിവന്‍കുന്നില്‍ നിര്‍മിക്കുന്ന ജലസംഭരണിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ശിവന്‍കുന്നില്‍ ഗ്യാസ് ഗോഡൗണ്‍ പരിസരത്ത് നഗരസഭ കൈമാറിയ 10 സെന്റ് സ്ഥലത്താണ് ജലസംഭരണി നിര്‍മിക്കുന്നത്. എട്ടുലക്ഷം ലിറ്റര്‍ സംഭരണ ശേഷി യുള്ളതാണ് സംഭരണി. 2.45 കോടി രൂപയാണ് ഇതിന് നിര്‍മാണ ചിലവ് കണക്കാക്കു ന്നത്.
മലപ്പുറം സ്വദേശിയാണ് പ്രവൃത്തി കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ജലഅതോറിറ്റിക്കാണ് പദ്ധതി നിര്‍വഹണ ചുമതല. നാലു നിലകളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച് അതി നുമുകളിലാണ് സംഭരണി നിര്‍മിക്കുന്നത്. മൂന്നുനിലയുടെയും തൂണുകള്‍ പൂര്‍ത്തിയാ യി. കുന്തിപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ചോമേരി ഭാഗത്തെ ജലശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച് താലൂക്ക് ആശുപത്രിക്ക് സമീപത്തെ സംഭരണിയിലേക്ക് എത്തിച്ചാണ് നഗരസഭയിലേക്കും തെങ്കര പഞ്ചായത്തിലേക്കും നിലവില്‍ ജലവിതര ണം നടത്തുന്നത്. ശിവന്‍കുന്നില്‍ ജലസംഭരണി യാഥാര്‍ഥ്യമാകുന്നതോടെ നഗരസഭ യില്‍ 24 മണിക്കൂറും കുടിവെള്ളവിതരണം ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
ആകെ 6.68 കോടി ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ജലസംഭരണിക്ക് പുറമെ ചോമേരിയിലെ ജലശുദ്ധീകരണ ശാലയില്‍ നിന്നും സംഭരണയിലേക്കുള്ള പമ്പിങ്, മോട്ടോര്‍ പമ്പ് സെറ്റ്, പൈപ്പുകള്‍ എന്നിവയുമാണ് സ്ഥാപിക്കുന്നത്. 1700 ഗാര്‍ഹിക കണക്ഷനുകളാണ് അമൃത് പദ്ധതിയില്‍നിന്നും നല്‍കുന്നത്. നിലവില്‍ 600 കണക്ഷ നുകള്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.ചോമേരിയില്‍നിന്നും 1.6 കിലോ മീറ്റര്‍ ദൂരം പൈപ്പുകളും സ്ഥാപിക്കാനുണ്ട്. കുന്തിപ്പുഴ ബൈപ്പാസ് റോഡുവഴിയാണ് ഇതുസ്ഥാപിക്കേണ്ടത്. പൈപ്പിടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് ഇതു സംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നഗരസഭയിലെ 29 വാര്‍ഡുകളില്‍ 8700 ഓളം വീടുകളാണ് ഉള്ളത്. ഇതില്‍ 5000ഓളം വീടുകളില്‍ ഗാര്‍ഹി ക ജലകണക്ഷന്‍ ഉണ്ടെന്നാണ് 2022ലെ കണക്ക്.
