അലനല്ലൂര്‍ : അലനല്ലൂര്‍ ടൗണില്‍ നാലുപേരെ തെരുവുനായ ആക്രമിച്ചു. കണ്ണംകുണ്ടില്‍ താമസിക്കുന്ന തേവര്‍കളത്തില്‍ അബ്ദുറഹ്മാന്‍ (64), എടത്തനാട്ടുകര കൊടിയന്‍കുന്ന് ചക്കംതൊടി ജാസിര്‍ (28), ഓട്ടോതൊഴിലാളി പാലക്കാഴി സ്വദേശി വിനോദ് (45), അലന ല്ലൂര്‍ പള്ളിക്കാട്ടുതൊടി സജാദ് (42) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 7.45 മുതല്‍ 10.30വരെയുള്ള സമയത്തിനിടയിലാണ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ഇവരെ തെരുവുനായ ആക്രമിച്ചത്. കാലിനാണ് പരിക്കുള്ളത്. രാവിലെ 9.30ന് ചന്തപ്പടി യില്‍ വെച്ചാണ് അബ്ദുറഹ്മാനെ നായകടിച്ചത്. 11മണിയോടെ പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ള പേപ്പര്‍സ്ട്രീറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ജാസിറിനെ കടയുടെ മുന്നില്‍വെച്ചും നായ ആക്രമിച്ചു. ആശുപത്രി റോഡ് പരിസരത്തേക്ക് ഓടിയ നായ ഇവിടെ നിന്നിരുന്ന വിനോദിനെയും കടിച്ചു. പിന്നീടാണ് പഞ്ചായത്ത് ബില്‍ഡി ങ്ങിലെ ആമിനാസ്റ്റോറിലേക്ക് ഓടിയെത്തി ഇവിടെയുണ്ടായിരുന്ന സജാദിനെ കടിച്ചത്. പിടിവിടാതെ കടിച്ചതിനാല്‍ ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റു. അലനല്ലൂര്‍ സാമൂഹി ക ആരോഗ്യകേന്ദ്രത്തിലെത്തിച്ച പ്രാഥമിക ചികിത്സ നല്‍കി തുടര്‍ന്ന് സജാദ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മറ്റുള്ളവര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. കുറച്ചുനാളുകളായി ടൗണിലും പരിസരങ്ങളിലുമാ യി തെരുവുനായസംഘം തമ്പടിക്കുന്നുണ്ട്. തെരുവുനായശല്ല്യത്തിന് പരിഹാരം കാണാ ന്‍ ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
