ഷോളയൂര്‍: ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു. ഷോളയൂര്‍ ഉന്നതില്‍ നിന്നും കുടുംബാരോഗ്യകേന്ദ്രവും വരെ റാലിയും നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിനോയ് അധ്യക്ഷനായി. അട്ടപ്പാടി ടി.ബി യൂണിറ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ.രേഷ്മ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഡോ.ജിഷ്ണു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി, ജൂനയിര്‍ ഹെയ്ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എസ് ഷേര്‍ലി, എസ്.ശബാജ്, അംഗനവാടി ടീച്ചര്‍ കൗസല്യ എന്നിവര്‍ സംസാരിച്ചു. ഷോളയൂര്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്വിസ് മത്സരവും നടന്നു. വിജയികള്‍ ക്ക് ലോക ആരോഗ്യദിനത്തില്‍ സമ്മാനം നല്‍കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
