മണ്ണാര്‍ക്കാട് : നിയമനാംഗീകാരവും ശമ്പളവും ചില അധ്യാപകര്‍ക്ക് മാത്രം ബാധക മാക്കിക്കൊണ്ടുള്ള വിവേചനത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ലെന്നാരോപിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ ജില്ലാ കമ്മറ്റിയുടെ നേതൃ ത്വത്തില്‍ കണ്ണ് കെട്ടല്‍ സമരം നടത്തി.ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിയ മനാംഗീകാരം നിഷധിക്കപ്പെട്ട അധ്യാപകര്‍ക്ക് എന്‍.എസ്.എസ്. കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമനാംഗീകാരം നല്‍കണമെന്ന ആവശ്യമ നുസരിച്ച് പൊതു ഉത്തരവിറക്കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേ ധിച്ച് കൊണ്ടാണ് കെ.എസ്.ടി.യു. സമരം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഓഫീസിന് മുമ്പില്‍ കെ.എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ സിദ്ധിഖ് പാറോക്കോട് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സുല്‍ ഫിക്കറലി സി.എച്ച് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ആര്‍ അലി, സെക്രട്ടറി കെ.പി.എ സലിം, വനിതാ വിംഗ് സംസ്ഥാന കണ്‍വീനര്‍ കെ.എം സാലിഹ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ മനാഫ്, ഹുസൈന്‍ കോളശ്ശേരി, സലിം നാലകത്ത്, ജില്ലാ സെക്രട്ടറി പി അന്‍വര്‍ സാദത്ത്, കെ.ജി മണികണ്ഠന്‍, വിദ്യാഭ്യാസ ജി ല്ലാ പ്രസിഡന്റ് സി.പി ഷിഹാബുദ്ധീന്‍, ട്രഷറര്‍ എന്‍ ഷാനവാസലി, ഉപജില്ലാ ജനറല്‍ സെക്രട്ടറി ടി.പി മന്‍സൂര്‍, പി മുഹമ്മദാലി, നൗഷാദ് പുത്തന്‍കോട് എന്നിവര്‍ സംസാ രിച്ചു.
