മണ്ണാര്‍ക്കാട് :ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനായി രജിസ്ട്രേ ഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് മാര്‍ച്ച് 26 ന് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നടക്കും. രജിസ്ട്രേഷന്‍ വകുപ്പിന്റെ സെറ്റില്‍മെന്റ് സ്‌കീം പ്രകാരമാണ് അദാലത്ത് നടത്തുന്നത്. പാലക്കാട് ജില്ലയിലെ 1986 മുതല്‍ 2017 മാര്‍ച്ച് 31 തിയതി വരെയുള്ള കാല യളവില്‍ അണ്ടര്‍ വാല്വേഷന്‍ നടപടി നേരിടുന്ന ആധാരങ്ങള്‍ക്കാണ് സെറ്റില്‍മെന്റ് സ്‌കീം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കളക്ടറുടെ/ജില്ലാ രജിസ്ട്രാറുടെ അന്തിമ ഉത്തരവ് പ്രകാരം അടക്കേണ്ട കുറവ് മുദ്രയുടെ പരമാവധി 60 ശതമാനവും രജിസ്ട്രേ ഷന്‍ ഫീസിന്റെ പരമാവധി 75 ശതമാനം കുറച്ച് നല്കും.

രജിസ്ട്രേഷന്‍ സമയത്ത് ശരിയായ വില കാണിക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്രയും ഫീസും ഈടാക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാ ക്കുന്നതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരവ് പ്രകാരം മാര്‍ച്ച് 31 നകം കുറവ് തുക ഒടുക്കി റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാം. ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിക്ക് വിധേയ മായിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് www.pearl.registration.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. കൂടുതല്‍ വിവ രങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ (ഫോണ്‍ 0491 2505201) ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!