പാലക്കാട് : പകര്‍ച്ചാവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആ രോഗ്യ വകുപ്പ് നടത്തുന്ന ‘ആരോഗ്യ തരംഗം- മുന്നേ ഒരുങ്ങാം മുന്‍പേ ഇറങ്ങാം’ പദ്ധ തിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ നിര്‍വഹിച്ചു. ആരോഗ്യ ജാഗ്രത കലണ്ടറിന്റെ പ്രകാശനവും ജില്ലയില്‍ നടപ്പി ലാക്കുന്ന പകര്‍ച്ചവ്യാധി ബോധവത്ക്കരണ മെറ്റീരിയലുകളുടെ പ്രകാശനവും ഇതോ ടൊപ്പം നിര്‍വഹിച്ചു. ത്രിതല പഞ്ചായത്തുകളുടെ മേല്‍ നോട്ടത്തില്‍ വിവിധ വകുപ്പു കളുടെ ഏകോപനത്തോടുകൂടി മാത്രമേ ആരോഗ്യ മേഖലയില്‍ പകര്‍ച്ച വ്യാധി പ്ര തിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സാധിക്കുകയുള്ളു. എലിപ്പനി ഡെങ്കിപനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ ഇടപെടലുകള്‍ നടത്തിയാല്‍ തടയാന്‍ നമുക്ക് സാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കൊല്ലങ്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പകര്‍ച്ചവ്യാധി ബോധവത്ക്കരണ നാടകം അവതരിപ്പിച്ചു.പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷാബിറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി എക് സിക്യുട്ടീവ് അംഗവും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ചിന്നക്കുട്ടന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.കെ ഉഷ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍ വ്ിദ്യ, ഡെപ്യൂട്ടി ജില്ല എജു ക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ റജീന രാമകൃഷ്ണന്‍, റിട്ടയേര്‍ഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡി.കെ ശംഭു, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബോബി മാണി, കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിനു, പൂക്കോട്ടുക്കാവ് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ വിനോദ്, ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
