മണ്ണാര്‍ക്കാട് : സ്വയംതൊഴില്‍ വായ്പക്ക് ഈടുവെയ്ക്കാന്‍ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്കുള്ള ‘ആശ്വാസം’ സ്വയംതൊഴില്‍ സംരംഭ സഹായപദ്ധതി യില്‍ ഈ സാമ്പത്തിക വര്‍ഷം 140 പേര്‍ക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായ തായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മുപ്പത്തഞ്ചു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. തുക ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറികളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യും. ഈ സാമ്പത്തിക വര്‍ഷം അപേക്ഷ നല്‍കിയ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവല്‍കൃത ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരിന്റെ കരുതലാണ് ധനസഹായമെ ന്നും മന്ത്രി പറഞ്ഞു.നാല്‍പ്പതു ശതമാനത്തിനു മുകളില്‍ ഭിന്നശേഷിത്വവും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനവുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സം രംഭങ്ങള്‍ക്ക് സബ്‌സിഡിയോടെ നാമമാത്ര പലിശനിരക്കില്‍ ഒരു ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതി സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കി വരു ന്നുണ്ട്. ഇതിനായി ഭൂമിയോ മറ്റു വസ്തുക്കളോ ഈടു വെയ്ക്കണം. ഈടുവെയ്ക്കാന്‍ മാര്‍ ഗ്ഗമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് സൂക്ഷ്മ/ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ ആശ്വാസം പദ്ധതി ആരംഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!