മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ പൊതു ഇടങ്ങളുടെ ശുചീകരണം അന്തിമഘട്ടത്തി ല്‍. ഹരിത ടൗണ്‍പ്രഖ്യാപനത്തിന്റെ ഭാഗമായി കൂടിയാണ് നടപടി. ഹരിതകര്‍മ്മ സേന അംഗങ്ങള്‍ വാര്‍ഡുകളിലെ പൊതുഇടങ്ങളാണ് ശുചീകരിക്കുന്നത്. കടുക്കാംകുന്നം മേല്‍പ്പാലം മുതല്‍ മലമ്പുഴ ഡാം വരെ ശുചീകരണം നടത്തി. അടുത്തദിവസങ്ങളില്‍ സമ്പൂര്‍ണ ശുചീകൃത ഹരിത ടൗണ്‍പ്രഖ്യാപനത്തിന് മലമ്പുഴ തയാറെടുക്കുകയാണ്.
