തച്ചമ്പാറ: ഗ്രാമ പഞ്ചായത്തിലെ പാലക്കയം മേഖലയിലെ ഇഞ്ചിക്കുന്ന്-അമ്പലവഴി കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് 187 മീറ്റര്‍ റോഡാണ് നിര്‍മി ച്ചിട്ടുള്ളത്. പരിപാടിയില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി കുര്യന്‍, ഗ്രാമ പഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഐസക് ജോണ്‍, മെമ്പര്‍ കൃഷ്ണന്‍കുട്ടി, മറ്റു പഞ്ചാ യത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
