മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് എന്‍.എസ്.എസ് യൂണിറ്റും സോ ഷ്യല്‍ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി മണ്ണാര്‍ക്കാട് ടൗണില്‍ ‘കാട്ടുതീ തടയു ക’ എന്ന സന്ദേശമുയര്‍ത്തി വനസംരക്ഷണ കാംപെയ്ന്‍ നടത്തി. എം.ഇ.എസ് കല്ലടി കോളജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ പരിപാടിയുടെ ഭാഗമായി ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. തുടര്‍ന്ന് കാട്ടുതീ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന ബാന റുകള്‍ പ്രദര്‍ശിപ്പിച്ചു. സോഷ്യല്‍ ഫോറസ്ട്രി മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ കെ.പി ജിനേഷ്, എം.ഇ.എസ് കല്ലടി കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫി സര്‍മാരായ കെ.ഷരീഫ്, ഡോ. എ.പി ജൂലിയ, മണ്ണാര്‍ക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസ ര്‍മാരായ വി.രാജേഷ്, കൃഷ്ണന്‍കുട്ടി, പഞ്ചാംഗ്, നാഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ആരതി തുടങ്ങിയവര്‍ പങ്കെടുത്തു.
