മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി കോളജ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന തലങ്ങളിലും യൂണിവേഴ്‌സിറ്റി, ഇന്റര്‍ യൂണിവേഴ്‌സിറ്റി, അഖിലേന്ത്യ യൂണിവേഴ്‌സിറ്റി തലങ്ങളില്‍ വിവിധ കായിക ഇനങ്ങളില്‍ ജേതാക്ക ളായവര്‍ക്കും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ സോണ്‍, ഇന്റര്‍ സോണ്‍ കലോത്സവ ജേതാക്കള്‍ക്കുമുള്ള മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗായകന്‍ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ടഗ് ഓഫ് വാര്‍ ദേശീയ ടീം കോച്ച് ടെലിന്‍ തമ്പി മുഖ്യാതി ഥിയായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ടി രാജേഷ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് ബഷീര്‍ ചോലക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി കെ ജലീല്‍, ആര്‍ട്‌സ് കോഡിനേറ്റര്‍ ഡോ. ഫൈസല്‍ ബാബു. ടി, കോളജ് യൂണിയന്‍ ചെയര്‍മാന്‍ സൈനുല്‍ ആബിദ്, പി.ടി.എ സെക്രട്ടറി ക്യാപ്റ്റന്‍ സൈതലവി, ട്രഷറര്‍ അബ്ദുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.
