അലനല്ലൂര്‍ : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ മികച്ച സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് നല്‍കു ന്ന അവാര്‍ഡിന് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അര്‍ഹമായി. 2023-24 വര്‍ഷ ങ്ങളില്‍ ഏറ്റവും മികച്ചപ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് അംഗീകാരം. കൂടാതെ താലൂ ക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നടത്തിയ ഫുട്‌ബോള്‍ മത്സരത്തിലും ബാങ്കിന് ഒന്നാംസ്ഥാനം ലഭിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന നിക്ഷേപ സമാഹരണ യജ്ഞം വിശദീകരണയോഗ ചടങ്ങില്‍സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.ശ്രീഹരിയില്‍ നിന്നും ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം ദിവാകരന്‍ അധ്യക്ഷനായി. അസി.രജിസ്ട്രാ ര്‍മാരായ ഗീത, കെ.ജി സാബു, താജുദ്ധീന്‍, മുന്‍ റൂറല്‍ ബാങ്ക് സെക്രട്ടറി എം.പുരുഷോ ത്തമന്‍, സര്‍ക്കിള്‍ സഹകരണ യൂണയിന്‍ അംഗം മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സന്നി ഹിതരായി. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍, വൈസ് പ്രസിഡന്റ് വി.അബ്ദുള്ള, സെക്രട്ടറി പി.ശ്രീനിവാസന്‍, ഡയറ ക്ടര്‍മാരായ കെ.എ സുദര്‍ശനകുമാര്‍, കെ.സെയ്ദ്, ടി.ബാലചന്ദ്രന്‍, വി.ടി ഉസ്മാന്‍, കെ.ശ്രീ ധരന്‍, ടി.രാജകൃഷ്ണന്‍, ഇ.ബിന്ദു, ഷെറീന മുജീബ്, ജീവനക്കാരായ എം.ജയകൃഷ്ണന്‍, വി.അബ്ദുള്‍ സലീം, എം.പി സുരേഷ്, പി.നജീബ്, പി.രഞ്ജിത്ത്, മുഹമ്മദ് യാസിന്‍, നിഖില്‍, മുസ്തഫ, എം.അമീന്‍, അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.
