മലപ്പുറം: ദേശീയപാതയില്‍ തിരൂര്‍ക്കാട് കെ.എസ്.എസ്.ആര്‍.ടി.സി. ബസും ലോറിയും തമ്മിലുണ്ടായ അപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ചു. കോട്ടോപ്പാടം മേലേ അരിയൂര്‍ ചെറുവള്ളൂര്‍ വാരിയം ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ (21) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളജ് ബി.സി.എ. വിദ്യാര്‍ ഥിനിയാണ്. പ്രൊജക്ട് ആവശ്യാര്‍ഥം കോളജില്‍ പോയി മടങ്ങുകയായിരുന്നു ശ്രീനന്ദ. തിരൂര്‍ക്കാട് ഐടിസിക്ക് സമീപത്ത് വെച്ചാണ് കെ.എസ്.ആര്‍.ടി.സി. ബസും മാടുകളെ കയറ്റിവ ന്ന ലോറിയും കൂട്ടിയിടിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാ ണ്. കോഴിക്കോട്ട് നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.