മണ്ണാര്‍ക്കാട്: ഐ.എസ്.എം പാലക്കാട് ജില്ലാ തസ്‌കിയത്ത് സംഗമവും ഇഫ്ത്താറും മാ ര്‍ച്ച് 16ന് മണ്ണാര്‍ക്കാട് എസ്.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് രാവിലെ 9.30 ന് ഐ എസ് എം സംസ്ഥാന പ്രസിഡന്ററ് ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം നിര്‍വഹി ക്കും. ഐ.എ.സ്.എം പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ സലീം ചളവറ അ ധ്യക്ഷനാകും. സംഗമത്തില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നും ആയിരത്തോ ളം പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ സെഷനുകളില്‍ എന്‍.എം അബ്ദുല്‍ ജലീല്‍, അന്‍ഫസ് നന്മണ്ട, ലുഖ്മാന്‍ പോത്തുകല്ല്, പി ടി റിയാസുദ്ധീന്‍ സുല്ലമി, ഹാഫിള് സ്വാനി, ഡോ. സി പി മുസ്തഫ, അബ്ദുള്ള മൗലവി, ഡോ. സി. പി. ഫുക്കാര്‍ അലി, ഡോ. അഹമ്മദ് സാബിത്, ശരീഫ് മാസ്റ്റര്‍, ആഷിക്ക് അസ്ഹരി, ഹുദ, സലീം അസ്ഹരി, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, ടിവി അബ്ദുല്‍ ഗഫൂര്‍ തിക്കോടി, മഷ്ഹദുല്‍ ഹഖ് ഫാറൂഖി, ആദില്‍ നസീഫ് ഫാറൂഖി മങ്കട, സുമയ്യ പാലക്കാട്, അസ ജാസ്മിന്‍, ഷഫീഖ് അസ്ഹരി, കെ സമാഹ് ഫാറുഖി, അഡ്വ. മുഹമ്മദ് മുസ്തഫ, ഫൗസ് അബ്ദു റഹ്മാന്‍, ജസ ഫാത്തിമ, എന്നിവര്‍ നേതൃത്വം നല്‍കും. സ്വാഗതസംഘ യോഗം കെ.എന്‍.എം മര്‍ക്കസുദ്ദഅവ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു. ഐ എസ് എം പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ. അഹമ്മദ് സാബിത്ത് അധ്യക്ഷനായി. യൂസുഫ് തോട്ടശ്ശേരി, ഉബൈദ് മാസ്റ്റര്‍ കോട്ടോപാടം, ഹഫീസുള്ള പാലക്കാട്, സിദ്ദീഖ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, ഹംസു പാറോക്കോട്ട്, അയ്യൂബ് ഖാന്‍ ഒറ്റപ്പാലം, ഡോ. ഫുഖാര്‍ അലി, സലീമ ടീച്ചര്‍, അബ്ദുല്‍ ജലീല്‍ ആമയൂര്‍, ഉബൈദുള്ള ഫാറൂഖി, മുഹമ്മദ് അക്തര്‍ പാലക്കാട്, അസ്ന ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.
