മണ്ണാര്‍ക്കാട് : വിജ്ഞാന തൊഴില്‍ മേഖലയില്‍ വിദ്യാര്‍ഥിനികളുടെ പങ്കാളിത്തം വര്‍ ധിപ്പിക്കുക, വിദ്യാര്‍ഥിനികളെ തൊഴില്‍ സജ്ജരാക്കുക, നവലോക തൊഴില്‍ പരിചയം ആര്‍ജ്ജിക്കുക എന്നീ ലക്ഷ്യവുമായി കേരള നോളെജ് ഇക്കോണമി മിഷന്‍ ആവിഷ്‌ക രിച്ച പദ്ധതിയാണ് എംപവര്‍. വിദ്യാര്‍ഥിനികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംസ്ഥാനത്തെ വനിതാ കോളേജുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കരിയറില്‍ ഉയര്‍ച്ച നേടാന്‍ വിദ്യാര്‍ത്ഥിനികളെ മാനസികമായി തയ്യാറാക്കുക, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കരുത്തുപകരുക എന്നിവയാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഏകദിന കരിയര്‍ ക്ലാരിറ്റി ആന്‍ഡ് വര്‍ക്ക് റെഡിനെസ്’ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു. 56 വനിതാ കോളേജുകളിലാണ് ആദ്യഘട്ടം (എംപവര്‍) നടത്തുന്നത്.
തൊഴില്‍ നിയമങ്ങള്‍, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, കരിയര്‍ ബ്രേക്ക്, കരിയര്‍ ഗോള്‍ & ഗ്രോത്ത്, ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍, റെസ്യുമെ ബില്‍ഡിങ്, ഇന്‍ഡസ്ട്രി എക്സ്പേര്‍ട് സെഷന്‍ തുടങ്ങിയവ വര്‍ക്ക്ഷോപ്പിന്റെ (ഭാഗമാകും).
വിജ്ഞാന തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷന്‍ ആരംഭിച്ച തൊഴിലരങ്ങത്തേക്ക് പദ്ധതിക്കു കീഴിലാണ് എംപവര്‍.തൊഴില്‍ നേടുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മറികടന്ന് അവരെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുകയും ആവശ്യമായ എല്ലാ പിന്തുണയും കേരള നോളെജ് ഇക്കോണമി മിഷന്‍ ആദ്യാവസാനം ലഭ്യമാക്കുന്നു.
പദ്ധതിയുടെ രണ്ടാമത്തെ വര്‍ക്ക്ഷോപ്പ് മാര്‍ച്ച് 14 ന് മലപ്പുറം ജില്ലയിലെ കല്‍പ്പക ഞ്ചേരി ബാഫഖി യത്തീംഖാന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടത്തും. മാര്‍ച്ച് മാസത്തോടെ എല്ലാ ജില്ലകളിലും വര്‍ക്ക്ഷോപ്പുകള്‍ പൂര്‍ത്തിയാക്കും.
