മണ്ണാര്‍ക്കാട് : തട്ടകത്തിന് ആവേശംപകര്‍ന്ന് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്ര ത്തില്‍ വലിയാറാട്ട് ആഘോഷമായി. വാദ്യമേളങ്ങളും വര്‍ണകാഴ്ചകളും നിറച്ച വലി യാറാട്ട് കാണാന്‍ നാടിന്റെ നാനാദിക്കില്‍ നിന്നും അനവധിയാളുകള്‍ അരകുര്‍ശ്ശിയി ലെത്തി. രാവിലെ ദേവിയുടെ ആറാട്ടെഴുന്നെള്ളിപ്പ് നടന്നു. ക്ഷേത്രംതന്ത്രി പന്തലക്കോ ടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ശ്രേയസ് എമ്പ്രാന്തിരിയു ടെയും കാര്‍മികത്വത്തില്‍ രാവിലെ ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് പാമ്പാടി രാജന്‍ ദേവിയുടെ തിടമ്പേറ്റിയപ്പോള്‍ മീനാട് വിനായകന്‍, മച്ചാട് ഗോപാലന്‍ , ശ്രീകൃഷ്ണപുരം വിജയ്, ചിറക്കര ശ്രീറാം എന്നീ ആനകള്‍ ഇരുവശവും നിരന്നു. തുടര്‍ന്ന് തിരിച്ചെഴു ന്നെള്ളിപ്പുമുണ്ടായി. മേജര്‍സെറ്റ് പഞ്ചവാദ്യവുമുണ്ടായി.

കുന്തിപ്പുഴയിലെ ആറാട്ടു കടവില്‍ പരമ്പരാഗത ആചാരമായ കഞ്ഞിപ്പാര്‍ച്ചയും നടന്നു. ഉച്ചവെയിലിലും തള രാതെ ആയിരങ്ങള്‍ കഞ്ഞിപ്പാര്‍ച്ചയില്‍ പങ്കെടുത്തു.12.30 മുതല്‍ മേളം, നാദസ്വരം എ ന്നിവയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ഓട്ടന്‍തുള്ളലുമുണ്ടായി. അ ഞ്ചിന് ഡബിള്‍ നാദ സ്വരം, ആറിന് ഡബിള്‍ തായമ്പക, തുടര്‍ന്ന് കൊമ്പ് പറ്റ്,കുഴല്‍പറ്റ് എന്നിവയും നടന്നു. രാത്രിയും ആറാട്ടെഴുന്നെള്ളിപ്പ് നടന്നു. നൂറോളം കലാകാരന്‍ മാര്‍അണിനിരന്ന പാണ്ടി മേളം ഇടയ്ക്ക പ്രദക്ഷിണവും കാഴ്ചശീവേലി എന്നിവയും നടക്കും. ഒരാഴ്ച നീണ്ടുനിന്ന മണ്ണാര്‍ക്കാട് പൂരത്തിന് സമാപനം കുറിക്കുന്ന ചെട്ടിവേല നാളെയാണ്. ഉച്ചകഴിഞ്ഞ് മൂന്നിന് യാത്രാബലി-താന്ത്രിക ചടങ്ങുകള്‍ക്കുശേഷം പഞ്ച വാദ്യസമേതം സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കല്‍ നടക്കും. തുടര്‍ന്ന് ദേശവേലക ള്‍ നഗരത്തില്‍ സംഗമിച്ച് ഘോഷയാത്രയായി ഉദയര്‍കുന്ന് ക്ഷേത്രത്തിലെത്തും. വൈ കീട്ട് ഏഴിന് ആറാട്ട്, 21 പ്രദക്ഷിണം, തുടര്‍ന്ന് കൊടിയിറക്കല്‍, അത്താഴപൂജ എന്നിവ യോടെ പൂരം സമാപിക്കും.
