അലനല്ലൂര്‍ : പെരിമ്പടാരിയില്‍ വീട്ടുമുറ്റത്ത് വെച്ച് ഗൃഹനാഥനെ തെരുവുനായ ആക്രമി ച്ചു. പയ്യനാട് വേണുഗോപാലി(64)നാണ് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് പരിക്കേ റ്റ ഇദ്ദേഹം മണ്ണാര്‍ക്കാട് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീടിനുപുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടി രിക്കെ പിറകിലൂടെ വന്ന നായയുടെ മുരള്‍ച്ചകേട്ട് തിരിഞ്ഞുനോക്കുന്നതിനിടെ മുഖ ത്തേക്ക് ചാടി കടിക്കുകയായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു. രണ്ട് കയ്യും ഉപ യോഗിച്ച് നായയുടെ വാപിളര്‍ത്തിയതോടെ പിടിവിട്ട് ഓടിപ്പോയതെന്നും അദ്ദേഹം പറ ഞ്ഞു. കണ്ണിന് താഴെയും മേല്‍ചുണ്ടിന് മുകളിലുമായാണ് കടിയേറ്റത്. പെരിമ്പടാരി ഭാഗ ത്ത് തെരുവുനായശല്ല്യമുണ്ട്. വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ഇരു ചക്രവാഹനയാത്രക്കാര്‍ക്കും ഇവ ഭീഷണിയാകുന്നുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് നായശല്യത്തിന് പരിഹാരം കാണണെമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
