അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിന്റെ 2024-25 വര്‍ഷത്തെ പഠ നോത്സവം സാക്ഷ്യം 2025 സംഘടിപ്പിച്ചു. സര്‍വശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫി സര് പി.എസ് ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ഉണ്ണീന്‍ബാപ്പു മാസ്റ്റര്‍ അധ്യക്ഷനായി. ചുണ്ടോട്ടുകുന്ന് ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഹിമ വിശ്വന്, പ്രധാന അധ്യാപ കന് ടി.പി സഷീര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷ്റഫ് മാസ്റ്റര്‍, വിദ്യാര്‍ഥി പ്രതിനിധികളായ കെ.ഷഹ്മ, പി.കെ ഫൈഹ തുടങ്ങിയവര്‍ സംസാരിച്ചു. എസ്. ആര്.ജി. കണ്‍വീനര്‍മാരായ കെ.മിസ്ലി, കെ.ഫസില്ജാന്, സീനിയര്‍ അധ്യാപകരായ കെ.എ മുംതാസ്, സി.പി ശെരീഫ് മാസ്റ്റര്‍, എന്‍.ഫൗസിയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. വിദ്യാര്‍ഥികളൊരുക്കിയ മികവുകളുടെ പ്രദര്‍ശനവും അവതരണവും നടന്നു.
