കല്ലടിക്കോട് : ദേശീയപാത കരിമ്പ പനയംപാടത്ത് വീണ്ടും ലോറി അപകടം. മറിഞ്ഞ ലോറിക്കടിയില്‍പെട്ട ഡ്രൈവര്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം കടുക്കാന്കുന്നത്ത് വീട്ടില്‍ കുട്ടായിയുടെ മകന് കെ.കെ സുബീഷ് (37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. പനയംപാടത്തെ അപകട ങ്ങള് തടയാനായി സ്ഥാപിച്ച ഡിവൈഡറുകള്‍ക്ക് തൊട്ടുമുന്നിലാണ് ലോറി മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ പൊലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കടിയില്‍ കുടുങ്ങികിടന്ന സുബീഷിനെ പുറത്തെടുത്ത് തച്ചമ്പാ റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ അപകടങ്ങള്‍ പതിവായി സംഭവിക്കുന്ന ഭാഗമാണ് പനയംപാടം. രണ്ട് മാസം മുമ്പുണ്ടായ ലോറി അപകടത്തില്‍ നാല് വിദ്യാര്‍ഥിനികളുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. ഇതേ തുടര്‍ന്ന അപകടങ്ങ ള്‍ തടയാന്‍ ഡിവൈഡര്‍ സ്ഥാപിക്കലടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
