അലനല്ലൂര്‍ : കേരള നദ്വത്തുല് മുജാഹിദീന്‍ കോട്ടപ്പള്ള യൂണിറ്റിന്റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെ ദാറുസ്സലാം മദ്റ സാ ഹാളില്‍ റമദാന് തദ്കിറ വിജ്ഞാനവേദി സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നവോത്ഥാനം പ്രവാചക മാതൃക എന്ന ശീര്‍ഷകത്തില്‍ കെ.എന്‍.എം. നട ത്തുന്ന സംസ്ഥാന കാംപെയിനിന്റെ ഭാഗമായാണ് വിജ്ഞാനവേദി ഒരുക്കുന്നത്. നാളെ നടക്കുന്ന റമദാന് തദ്കിറ വിജ്ഞാനവേദി എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡ ന്റ് കെ.നാസര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. മണ്ഡലം ട്രഷറര്‍ നാസര്‍ കാപ്പില്‍ അധ്യ ക്ഷനാകും.ഹിദായത്ത് എന്ന വിഷയത്തില്‍ അബ്ദു റഹീം സലഫി പ്രഭാഷണം നടത്തും. 15ന് സല്‍കര്‍മ്മങ്ങളും സ്വര്‍ഗപ്രവേശനവും എന്ന വിഷയത്തില്‍ നാസര്‍ സുല്ലമിയും 22ന് പാരത്രിക ലോകം എന്ന വിഷയത്തില്‍ മുസ്തഫ സ്വലാഹി കാരയും 29ന് തിന്മകള് ആഘോഷിക്കപ്പെടുമ്പോള്‍ എന്ന വിഷയത്തില്‍ യൂസഫ് മിശ്കാത്തിയും പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
