മണ്ണാര്‍ക്കാട് : പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതിക്ഷേത്രത്തെ കുറിച്ച് പ്രദേശ വാസിയായ പ്രശോഭ് കുന്നിയാരത്ത് രചിച്ച പുസ്തകം എഴുത്തുകാരന് ടി.കെ ശങ്കര നാരായണന് പ്രകാശനം ചെയ്തു. ഡോ.കെ.പി ശിവദാസന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികളായ കെ.പി കരുണാകരമേനോന്‍, രാധാ കൃഷ്ണന് പുന്നശ്ശേരി, എസ്.അജയകുമാര്‍, അഡ്വ.സുരേഷ്, രവീന്ദ്രന് പുന്നശ്ശേരി, പി. സുധാകരന്, കെ.ജെ.യു. ജില്ലാ പ്രസിഡന്റ് കൃഷ്ണദാസ് കൃപ, പ്രശോഭ് കുന്നിയാരത്ത് തുടങ്ങിയവര്‍ സംസാരിച്ചു. നീണ്ട ഏഴുവര്‍ഷത്തെ ക്ഷേത്രവിശകലവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രശോഭ് പുസ്തകം തയാറാക്കിയത്. മണ്ണാര്‍ക്കാട് പെ രിമ്പടാരി കുന്നിയാരത്ത് രാമകൃഷ്ണന്റെയും വിജയലക്ഷ്മിയുടെയും മകനാണ്. ഭക്ഷ്യോ ല്പ്പാദന മേഖലയില്‍ സംരഭകനാണ്. ബിസിനസ് അഡ്മിനിസ്ട്രേഷനിലും സൈക്കോള ജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മാനേജ്മെന്റ് സ്റ്റഡീസില്‍ റിസര്‍ച്ച് സ്കോളറുമാണ്. നിലവില്‍ ആള്‍കേരള ബ്രഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: ലിഡിയ. മക്കള്‍: ശ്രാവണ്‍ നന്ദന്, റിഥി.കെ പ്രശോഭ്. ന്യൂ ഡിസൈന്‍ ഇന്റര്‍നാഷണല്‍ അപ്പാരല്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ.പ്രശാന്ത് സഹോദരനാണ്.
