ഒറ്റപ്പാലം: ഒറ്റപ്പാലം കണ്ണിയംപുറത്ത് വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയാ യിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി. മൂന്ന് ചാക്കുകെട്ടുക ളിലായി 481 പാക്കറ്റ് കൂള്‍, 1500 പാക്കറ്റ് ഹാന്‍സ് എന്നിവയാണ് പിടികൂടിയത്. സംഭവ വുമായി ബന്ധപ്പെട്ട് പാലപ്പുറം മാടാല വീട്ടില്‍ മന്‍സൂര്‍ (25), ഈസ്റ്റ് ഒറ്റപ്പാലം മങ്ങാട്ടുവ ളപ്പില്‍ മുഹമ്മദ് റോഷന് (30) എന്നിവരെ കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലിസ് മേധാവി അജിത്കുമാറിന്റെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പി. ആര് മനോജ്കുമാര്‍, പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍, ഒറ്റപ്പാലം എസ്.എച്ച്.ഒ. അച്യുത് അശോക് എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എം.സുനില്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ വിനേഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
