മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പൊറ്റശ്ശേരിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാരക മയക്കു മരുന്നായ മെത്താഫെറ്റമിന്‍ പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ കോതാളത്തില് വീട്ടില്‍ മുഹമ്മദ് സാദിഖിനെ (37) അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എസ്.ഐ. എ.കെ സോജന്റെ നേതൃത്വത്തില്‍ പൊലിസും ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിടപ്പുമുറിയിലുള്ള അലമാരയില്‍ സൂക്ഷി ച്ചിരുന്ന 30.72 ഗ്രാം മെത്താഫെറ്റമിന്‍ കണ്ടെടുത്തത്. ഇലക്ട്രോണിക്സ് ത്രാസ്, പത്ത് സിപ്പ് ലോക്ക് കവര്‍, മായം ചേര്‍ക്കുന്നതിനുള്ള വെള്ളാരംകല്ല് എന്നിവയും കണ്ടെടു ത്തിട്ടുണ്ട്. ഉപയോഗത്തിനും വില്‍പ്പനക്കുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെ ന്നാണ് പ്രതി പറഞ്ഞതെന്ന് പൊലിസ് അറിയിച്ചു. പ്രബോഷണറി എസ്.ഐ ജസ്വിന് ജോയ്, പൊലിസുകാരായ അഭിലാഷ്, അനിത മോള്, വിനോദ്കുമാര്‍, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ അബ്ദുല്‍ സലാം, മുഹമ്മദ് ഷാഫി, രാജീവ് എന്നിവരും പരി ശോധനയില്‍ പങ്കെടുത്തു.
