പാലക്കാട് : ജില്ലയില്‍ പാല്‍ സംഭരണം സാധാരണ നിലയിലായ തായി പാലക്കാട് ഡയറി മില്‍മ മാനേജര്‍ അറിയിച്ചു. ജില്ലയിലെ 360 ക്ഷീര സഹകരണ സംഘത്തിലെ 30000 ത്തോളം വരുന്ന കര്‍ഷക രില്‍ നിന്നായി 2,10,000 ലിറ്റര്‍ പാലാണ് പ്രതിദിനം സംഭരിക്കുന്നത്. അതില്‍ ഒന്നരലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പനയുണ്ടായിരുന്നത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ 1,10000 ലിറ്ററായി ചുരുങ്ങിയതാണ് ഇടയ്ക്കുണ്ടായ പ്രതിസന്ധി ഉണ്ടാക്കിയത്. നിലവില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലാതെ കര്‍ഷകരില്‍ നിന്നും ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേന പാല്‍ സംഭരിക്കുന്നു ണ്ടെന്നും കര്‍ഷകര്‍ പാല്‍ നല്‍കുമ്പോള്‍ കോവിഡ് 19 ന്റെ ഭാഗമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പാലക്കാട് ഡയറി മില്‍മ മാനേജര്‍ അറിയിച്ചു.