പാലക്കാട് : ഡ്യൂട്ടി റെസ്റ്റ് അനുവദിക്കുക, ആര്.ആര്.ടി. പുന:ക്രമീകരണം പുന:പരിശോ ധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോ സിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് വനംഡിവിഷന് ആസ്ഥാന ത്ത് ഇന്നലെ അര്‍ധരാത്രിയില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. വനപാലകര്‍ക്ക് ഡ്യൂട്ടിക്ക് ആനുപാതികമായി വിശ്രമം അനുവദിക്കണമെന്ന ദീര്‍ഘകാലത്തെ ആവസ്യം സര്‍ക്കാര്‍ നടപ്പിലാക്കണെമെന്ന് കെ.എഫ്.പി.എസ്.എ. ആ വശ്യപ്പെട്ടു. മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ദ്രുതകര്‍മ്മ സേനകള്‍ പൂര്‍ണ്ണ സൈന്യസജ്ജമായി പുതിയ തസ്തികകള്‍ സൃഷ്ടിച്ച് എല്ലാ റെയ്ഞ്ചുകളിലും സ്ഥാ പിക്കണം. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ പുതിയ ആര്.ആര്.ടികള്‍ രൂപീ കരിക്കാമെന്ന വനംവകുപ്പ് ശുപാര്‍ശ നടപ്പിലാക്കിയാല്‍ മാത്രമേ വര്‍ധിക്കുന്ന മനുഷ്യ വന്യജീവി സംഘര്‍ഷ വിഷയത്തില്‍ വനപാലകര്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ സാധി ക്കൂവെന്നും സമരക്കാര്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സുരേഷ് അധ്യക്ഷനായി. മുന്‍ സംസ്ഥാന ഖജാ ന്‍ജി എം. ശ്രീനിവാസന്, മുന്‍ സംസ്ഥാന സെക്രട്ടറി കെ.എ മുഹമ്മദ് ഹാഷിം, സംസ്ഥാ ന കൗണ്‍സിലര്‍ ഷഫീഖ് അഹമ്മദ്, മണ്ണാര്‍ക്കാട് മേഖലാ പ്രസിഡന്റ് എം. മുഹമ്മദ് സുബൈര്‍, പാലക്കാട് മേഖലാ പ്രസിഡന്റ് രാമകൃഷ്ണന്, നെന്മാറ മേഖലാ സെക്രട്ടറി റിതു, അട്ടപ്പാടി മേഖലാ സെക്രട്ടറി ഇഹ്സാന്‍ ഖാന്, ജില്ലാ സെക്രട്ടറി വി.എം ഷാനവാ സ്, ജില്ലാ ജോയിന്റ് സെക്രട്ടറി വി.എം സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു.
