ഷോളയൂര്‍: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് – പട്ടികവര്‍ഗ്ഗ വകുപ്പ് – ആരോഗ്യവകുപ്പി ന്റെയും നേതൃത്വത്തില്‍ നടക്കുന്ന സിക്കിള്‍സെല്‍ അനീമിയ (അരിവാള്രോഗം) സ്ക്രീനിങ് ഷോളയൂര്‍ പഞ്ചായത്തില്‍ പുരോഗമിക്കുന്നു. 53 ഉന്നതികളിലാണ് നിലവി ല്‍ സ്ക്രീനിങ് നടന്നുവരുന്നത്. ഇതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഓരോ ഉന്നതികളിലെയും വീടുകളിലെത്തി സ്ക്രീനിങ് നടത്തേണ്ടതിന്റെ ആവശ്യകത യെപ്പറ്റി ബോധവല്‍ക്കരണം നടത്തി വരികയാണ്. ഇതിന് ശേഷം ഉന്നതികളിലുള്ള കമ്മ്യൂണിറ്റി സെന്ററിലായിരിക്കും സ്ക്രീനിങ് നടത്തുക. ഒരു വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആരോഗ്യവകുപ്പിന്റെ അഞ്ച് യൂണിറ്റുകളും പട്ടികവര്‍ഗ്ഗ വകുപ്പി ന്റെ ഒരു യൂണിറ്റും സ്ക്രീനിങ് നടത്തും. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ് ഓരോ മൊബൈല്‍ യൂണിറ്റിലും ഉള്ളത്. സ്ക്രീനിങ്ങില്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ അഗളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെ ന്ററില്‍ പരിശോധന നടത്തിയായിരിക്കും രോഗം സ്ഥിരീകരിക്കുക. രോഗം സ്ഥീരി ക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടര്‍ ചികിത്സ ഉറപ്പാക്കും. അ തോടൊപ്പം പട്ടികവര്‍ഗ്ഗ വകുപ്പ് ഇവര്‍ക്കായി പ്രതിമാസം 2500 രൂപ വീതം പെന്‍ഷനും നല്‍കും. ഷോളയൂരില്‍ പൂര്‍ത്തിയായതിനുശേഷമായിരിക്കും മറ്റു ഗ്രാമപഞ്ചായ ത്തുകളിലും സ്ക്രീനിങ് നടത്തുക.
