കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂള്‍ 49-ാം വാര്‍ഷികം ആഘോഷി ച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കോ ട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവുതെളിയിച്ച വിദ്യാര്‍ഥികളേയും പൂര്‍വവിദ്യാര്‍ഥികളേയും അനു മോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.മണികണ്ഠന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ടി അബ്ദുള്ള, ഫസീല സുഹൈല്‍, ഒ.ഇര്‍ഷാദ് മാസ്റ്റര്‍, അനില്‍കുമാര്‍, പ്രധാന അധ്യാ പകന്‍ ടി.എസ് ശ്രീവത്സന്‍, മാനേജര്‍ സി.പി ഷിഹാബുദ്ദീന്, പി.ടി.എ. പ്രസിഡന്റ് സുഭാ ഷ് ചന്ദ്രന്, സമീപ സ്കൂളുകളിലെ പ്രധാന അധ്യാപകരായ നാരായണന്, ശശികുമാര്‍, ജാസ്മിന് കബീര്‍, സ്കൂള്‍ ലീഡര്‍ മുഹമ്മദ് റസീന്‍ നാലകത്ത്, സ്റ്റാഫ് സെക്രട്ടറി ഇ. റൈഹാനത്ത്, എസ്.ആര്.ജി. കണ്‍വീനര്‍ ബിന്ദു. പി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഗായകന് അഫ്സല് അക്കു നയിച്ച സംഗീതവിരുന്നും വിദ്യാര്‍ഥികളുടെ കലാപരി പാടികളും ആഘോഷത്തിന് മാറ്റേകി.
